“ആത്മാവ്” അഥവാ “ദേഹി” , തത്വചിന്താ ഗ്രന്ഥങ്ങളിലും അധ്യാത്മിക പ്രഭാഷണങ്ങളിലും സാർവ്വജനികമായി എടുത്തെറിയപ്പെടുന്ന ഒരു വാക്കാണിത്. കാലാന്തരത്തിൽ പല സംസ്കാരങ്ങളിലും പല വ്യാഖ്യാനങ്ങളും ഇൗ വാക്കിന് നൽകപ്പെട്ടിരിക്കുന്നു. എങ്കിലും , “ആത്മാവ്” എന്നത് ഒരുവൻ സ്വയം കണ്ടെത്തേണ്ടത് ആണെന്ന് ഈയുള്ളവൻ കരുതുന്നു. സ്വന്തം ആത്മാവിനെ അന്വേഷിച്ചു, ആശ്ലേഷിച്ചു, പോഷിപ്പിക്കേണ്ടത് ഏതൊരു നരനും തീർച്ചയായും ചെയ്തിരിക്കേണ്ട ഒരു കാര്യമാണ്.

ആത്മാന്വേഷണത്തിന് വ്യതസ്ത മതവിശ്വാസങ്ങളും ചിന്താശാസ്ത്രങ്ങളും മുന്നോട്ട് വെക്കുന്ന രീതികളുണ്ട്. ഇതൊന്നുമല്ലാതെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അനുനിമിഷം സ്വയം കണ്ടെത്താമെന്നു ഈയുള്ളവൻ കരുതുന്നു. ഈയുള്ളവന്റെ മനസ്സികസഞ്ചാരങ്ങളെ രേഖപ്പെടുത്തുന്നതിലൂടെ സ്വയം കണ്ടെത്താൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു. നമ്മൾ കാണുന്ന ലോകം നമ്മുടെ മനസ്സിന്റെ ആവിഷ്കാരമാണ്.ലോകവും അതിലെ ചരാചരങ്ങളുമായുള്ള വ്യവഹാരങ്ങളിൽ ഈയുള്ളവന്റെ മനസ്സിനെ മദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയാതിരിക്കുകയില്ല…

ചിന്തകളായും ചിത്രങ്ങളായും കുറിപ്പുകളായും കവിതകളായും അനുഭവങ്ങളായും അതിനെ പകർത്താനും അപഗ്രഥിക്കാനും ഉത്തരങ്ങൾ കണ്ടെത്താനും കഴിയട്ടെ….

“Reach deep within, and reconnect with the essence of your being”

-Bryant H. McGill

--

--